ChuttuvattomThodupuzha

കര്‍ഷകര്‍ക്കുവേണ്ടി സംസാരിക്കുന്നവരെ ആക്രമിക്കുന്നതില്‍ എ.ഐ.കെ.കെ.എം.എസ് പ്രതിഷേധിച്ചു

തൊടുപുഴ: സപ്ലൈകോ വഴി കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില 5 മാസത്തിനുശേഷവും കൊടുത്തുതീര്‍ക്കാത്ത വിഷയം മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ ശ്രദ്ധയില്‍ കൊണ്ടുവന്ന നടന്‍ ജയസൂര്യയേയും, തിരുവോണ നാളില്‍ മങ്കൊമ്പ്പാടി ഓഫീസിനു മുന്നില്‍ നെല്‍കര്‍ഷക സംരക്ഷണസമിതി നടത്തിയ ‘കുമ്പിളില്‍ കഞ്ഞി’ സമരം ഉദ്ഘാടനം ചെയ്ത കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദിനെയും സൈബറിടങ്ങളിലും മന്ത്രി നേരിട്ടും ആക്ഷേപിച്ചതില്‍ അഖിലേന്ത്യാ കര്‍ഷക, കര്‍ഷകതൊഴിലാളി സംഘടന (എ.ഐ.കെ.കെ.എം.എസ്) ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.  പതിനായിരക്കണക്കിനു കര്‍ഷകര്‍ക്ക് ഇനിയും നെല്ലിന്റെ വില നല്‍കാതിരിക്കെ അതിനായി മാസങ്ങളായി സമരരംഗത്തുള്ള കര്‍ഷകരോടുള്ള സര്‍ക്കാര്‍ മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നിട്ടുള്ളത്. പൊരുതുന്ന കര്‍ഷകര്‍ക്കുവേണ്ടി നിലപാടെടുത്ത നടന്‍മാര്‍ക്ക് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.  യോഗം എ.ഐ.കെ.കെ.എം.എസ് ജില്ലാ സെക്രട്ടറി സിബി സി. മാത്യു ഉദ്ഘാടനം ചെയ്തു. കെ.എം. ജോണി അധ്യക്ഷത വഹിച്ചു. ജന്‍ പൂമാല, എം.ബി. രാജശേഖരന്‍, കുട്ടിച്ചന്‍ ഇടമുള തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!