Thodupuzha

ജനകീയ മാര്‍ച്ചിനെ പിന്തുണക്കും: എ.ഐ.കെ.കെ.എം.എസ്

 

 

തൊടുപുഴ: വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്, വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ 12ന് നടത്തുന്ന ജനകീയ മാര്‍ച്ചിനെ പിന്തുണക്കുവാന്‍ ആള്‍ ഇന്ത്യ കിസാന്‍ ഖേത് മസ്ദൂര്‍ സംഘടന (എ.ഐ.കെ.കെ.എം.എസ്) ഇടുക്കി ജില്ലാ സംഘാടക കമ്മിറ്റി തീരുമാനിച്ചു. എം.ബി. രാജശേഖരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ സെക്രട്ടറി സിബി സി. മാത്യു ഉദ്ഘാടനം ചെയ്തു. മാത്യു കൊന്നയ്ക്കല്‍, ജോമോന്‍ ജോസഫ്, സി.എ. ഫെലിക്‌സ്, ബിനു, ജോസ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!