IdukkiLocal Live

ഇടുക്കി ജില്ലാ ആസ്ഥാനത്ത് എയര്‍ സ്ട്രിപ്പ്: വിമുക്ത നാവിക ഓഫീസര്‍ക്ക് ചുമതല

ഇടുക്കി: ജില്ലാ ആസ്ഥാനത്ത് എയര്‍ സ്ട്രിപ്പിന്റെ തുടര്‍ നടപടികള്‍ക്കായി വിമുക്ത നാവിക ഓഫീസര്‍ക്ക് ചുമതല നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ജില്ലയുടെ ടൂറിസം രംഗത്ത് ഉണര്‍വേകുന്നതിനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരുന്ന ഘട്ടത്തില്‍ സഹായകരമാകുന്നതിനും ഏറെ പ്രാധാന്യമുള്ളതാണ് പദ്ധതിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ പ്രാരംഭ നടപടികള്‍ക്കായി രണ്ടു കോടി രൂപ അനുവദിച്ചിരുന്നു.
ഇടുക്കിക്ക് പുറമേ വയനാട്, കാസര്‍കോഡ് ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് ‘നോ ഫ്രില്‍’ എയര്‍ സ്ട്രിപ്പുകളുടെ ശൃംഖല സ്ഥാപിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാന്‍ കഴിയുന്ന എയര്‍ സ്ട്രിപ്പുകളെയാണ് നോ ഫ്രില്‍ എയര്‍ സ്ട്രിപ്പുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇടുക്കി ജില്ലയില്‍ത്തന്നെ എന്‍.സി.സി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി വണ്ടിപ്പെരിയാര്‍ സത്രത്തില്‍ ആരംഭിച്ച എയര്‍ സ്ട്രിപ്പിനു പുറമേയാണ് പുതിയൊരു എയര്‍ സ്ട്രിപ്പ് കൂടി ആരംഭിക്കുന്നത്. ഇടുക്കിയിലെ ടൂറിസം രംഗത്തിന് പുതിയ എയര്‍ സ്ട്രിപ്പ് വലിയ കുതിച്ചു ചാട്ടം നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!