Thodupuzha

എ കെ ബി ഇ എഫ് ജനസദസ്സ് സംഘടിപ്പിച്ചു.

 

 

തൊടുപുഴ: ബാങ്കിങ് മേഖലയിലെ ബഹുഭൂരിപക്ഷം വരുന്ന ജീവനക്കാരുടെ പിന്തുണയുള്ള എ ഐ ബി ഇ എ യുടെ സംസ്ഥാന ഘടകമായ എ കെ ബി ഇ എഫ് മുപ്പതാം സംസ്ഥാന സമ്മേളനം ഡിസംബർ 11,12 തീയതികളിൽ തൃശ്ശൂരിൽ നടക്കുകയാണ്.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾ ബാങ്കിങ് മേഖലയിൽ അസ്ഥിരവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പാർലമെന്റ് ശീതകാല സമ്മേളനത്തിൽ ബാങ്കിങ് റെഗുലേഷൻ ആക്ട് ഭേദഗതി ചെയ്യാനുളള നീക്കം നടക്കുന്നുണ്ട്.

അത് നടപ്പിലാക്കിയാൽ ഇപ്പോഴുള്ള 12 പൊതുമേഖലാ ബാങ്കുകളിൽ 2 എണ്ണം സ്വകാര്യവൽക്കാരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിക്കുകയുണ്ടായി.

ഇതിനെതിരെ ബാങ്കിങ് മേഖലയിലെ മുഴുവൻ ഓഫീസർമാരും ജീവനക്കാരും ഡിസംബർ 16,17 തീയതികളിൽ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ആഹ്വാനം നൽകിയിട്ടുണ്ട്. സമ്മേളനത്തിന്റെയും സമരത്തിന്റെയും കാര്യങ്ങൾ വിശദീകരിക്കുന്നതിന് സംസ്ഥാനതുടനീളം നടത്തുന്ന ജനസദസ്സുകളുടെ ഭാഗമായിയാണ് തൊടുപുഴയിൽ ജനസദസ്സ് സംഘടിപ്പിച്ചത്.

തൊടുപുഴയിൽ നടന്ന ജനസദസ്സ് സി പി ഐ തൊടുപുഴ താലൂക്ക് സെക്രട്ടറി സ. പി പി ജോയി ഉത്ഘാടനം ചെയ്തു. വർക്കേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി ജില്ലാ സെക്രട്ടറി സ. എ സുരേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. എ ഐ ബി ഇ എ ജില്ലാ ചെയർമാൻ എബിൻ ജോസ് അധ്യക്ഷത വഹിച്ച സദസ്സിൽ ജില്ലാ സെക്രട്ടറി സ. നഹാസ് പി സലിം സ്വാഗതം പറഞ്ഞു. ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ കേന്ദ്രകമ്മിറ്റി അംഗം സ. എൻ പി ജോസഫ് അഭിവാദ്യം ചെയ്തു. ജെസ്സിൽ ജെ വേളച്ചേരിൽ നന്ദി രേഖപ്പെടുത്തി.

 

 

Related Articles

Back to top button
error: Content is protected !!