ChuttuvattomThodupuzha

എ.കെ.പി.എ സംസ്ഥാന സമ്മേളനം:സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നടത്തി

തൊടുപുഴ: ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നടത്തി.സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവ്വഹിച്ചു. സ്വാഗതസംഘം ചെയർമാനും ജില്ലാ പ്രസിഡന്റായ കെ.എം മാണി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോ വേൾഡ് മുഖ്യപ്രഭാഷണം നടത്തി. ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ 39-ാം സംസ്ഥാന സമ്മേളനം ഡിസംബർ 18, 19, 20, തിയതികളിൽ തൊടുപുഴയിൽ നടക്കും.സംസ്ഥാന ജനറൽ സെക്രട്ടറി എ.സി ജോൺസൺ, വാർഡ് കൗൺസിലർ ജോസഫ് ജോൺ, ഖജാൻജി റോബിൻ എൻവീസ്, സംസ്ഥാന സെക്രട്ടറി ജെയ്‌സൺ ഞൊങ്ങിണിയിൽ, വ്യാപാരി വ്യവസായി തൊടുപുഴ യൂണിറ്റ് സെക്രട്ടറി സജി പോൾ, പി.ആർ.ഒ റോണി അഗസ്റ്റ്യൻ, കോട്ടയം ജില്ലാ പ്രസിഡന്റ് ബഷീർ മേത്തർ,സ്വാഗത സംഘം ജനറൽ കൺവീനറും ജില്ലാ സെക്രട്ടറിയുമായ ടി.ജി ഷാജി , എറണാകുളം ജില്ലാ പ്രസിഡന്റ് സജി മാർവൽ,സുനിൽ കളർ ഗേറ്റ് എന്നിവർ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!