Thodupuzha

അല്‍ അസ്ഹര്‍ കോളജില്‍ സംഘടിപ്പിച്ച മെഗാ പ്ലെയ്‌സ്‌മെന്റ് മേള സമാപിച്ചു

 

തൊടുപുഴ: അഞ്ഞുറോളം ഓളം പേര്‍ക്ക് തൊഴില്‍ നല്‍കി അല്‍ അസ്ഹര്‍ സംഘടിപ്പിച്ച മെഗാ പ്ലെയ്‌സ്‌മെന്റ് മേള സമാപിച്ചു. മെഗാപ്ലേസ്‌മെന്റ് മേളയില്‍ 500- ല്‍ അധികം പേര്‍ക്ക് 15 ഓളം സ്ഥാപനങ്ങളില്‍ ആയി തൊഴില്‍ ലഭിച്ചു. ല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‌സ്ടിട്യൂഷന്‍ മാനേജിങ് ഡയറക്ടര്‍ അഡ്വ. കെ.എം മിജാസ് ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡി.എഫ് മെല്‍വിന്‍ ജോസ്, അക്കാദമിക് ഡയറക്ടര്‍ പ്രഫ. കെ.എ ഖാലിദ്, അശോക് ലൈലാന്‍ഡ് ഹ്യൂമന്‍ റിലേഷന്‍സ് മാനേജര്‍ ജി. വിജയ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി. ശശിധരന്‍ ,ഫാര്‍മസി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശ്യാംകുമാര്‍ , അക്കാദമിക് ഡീന്‍ പ്രഫ.നീദ ഫരീദ് , പ്ലേസ്‌മെന്റ് ഓഫീസര്‍ പ്രഫ. ആര്‍. രജിത് എന്നിവര്‍ പ്രസംഗിച്ചു. ചെന്നൈ, ബംഗളരു, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 15 കമ്പനികളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടന്നത്. അല്‍ അസ്ഹര്‍ കൂടാതെ സംസ്ഥാനത്തെ 25 ഓളം കോളേജില്‍ നിന്നും രണ്ടായിരത്തില്‍ ഏറെ വിദ്യാര്‍ഥികളാണ് ജോബ് ഫെയറില്‍ പങ്കെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട അല്‍ അസ്ഹര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓഫര്‍ ലെറ്റര്‍ അശോക് ലൈലാന്‍ഡ് എച്ച്.ആര്‍ മാനേജര്‍ ജി. വിജയില്‍ നിന്നും അക്കാദമിക് ഡയറക്ടര്‍ പ്രഫ. കെ.എ ഖാലിദ്, പ്ലേസ്‌മെന്റ് ഓഫീസര്‍ പ്രഫ. ആര്‍. രജിത് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!