Thodupuzha

അല്‍ അസ്ഹര്‍ പോളിടെക്‌നിക്ക് കോളജില്‍ സ്‌പോട്ട് അഡ്മിഷന്‍

തൊടുപുഴ: അല്‍ അസ്ഹര്‍ പോളിടെക്‌നിക്ക് കോളജില്‍ 2022-2023 അധ്യയന വര്‍ഷത്തില്‍ വിവിധ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റുകളില്‍ പ്രവേശനത്തിന് ജില്ലയുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ജില്ലയിലെ ഐ.ടി., കെ.ജി.സി.ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേരും 30 ന് രാവിലെ 9നും പ്ലസ്ടു, വി.എച്ച്.എസ്.ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേരും ഉച്ചക്ക് 12 നും ഹാജരാകണം. ഫോണ്‍: 9497325584, 9544833828, 9447006344.

Related Articles

Back to top button
error: Content is protected !!