ChuttuvattomThodupuzha

ആലക്കോട് ഇന്‍ഫന്റ് ജീസസ് എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അയല്‍പക്ക സര്‍വ്വേ നടത്തി

തൊടുപുഴ : വര്‍ധിച്ചു വരുന്ന വൈദ്യുത ഉപയോഗം കുറയ്ക്കുക, വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കുക, ഊര്‍ജ്ജ ബോധവല്‍ക്കരണ മനോഭാവം സമൂഹത്തില്‍ വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെ അയല്‍പക്ക സര്‍വ്വേ നടത്തി ആലക്കോട് ഇന്‍ഫന്റ് ജീസസ് എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ . പദ്ധതിയുടെ ഭാഗമായി എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി ഇടുക്കി ചാപ്ടറിന്റെ നേതൃത്വത്തില്‍ റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശശി .ബി മറ്റം കുട്ടികള്‍ക്ക് ക്ലാസ് എടുത്തു. അനാവശ്യമായി വൈദ്യുതി പാഴാകുന്ന സന്ദര്‍ഭങ്ങള്‍, വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന നോട്ടീസ് കുട്ടികള്‍ അവരുടെ അയല്‍ വീടുകളില്‍ എത്തിച്ച് അവരെ ബോധവല്‍ക്കരിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം അടുത്ത ആറ് മാസക്കാലത്തെ വൈദ്യുത ബില്ല് ശേഖരിച്ച് ബില്‍തുക കുറയ്ക്കുന്ന 10 കുട്ടികള്‍ക്ക് പ്രത്യേക സമ്മാനം നല്‍കാനും തീരുമാനിച്ചു. ഹെഡ്മാസ്റ്റര്‍ ഷിന്റോ ജോര്‍ജ് , അധ്യാപകരായ ടോണി ടോണി, പി.ആര്‍ രമ്യ , പി.ടി.എ പ്രസിഡന്റ് ജിബിന്‍ ജോസ് , എം.പി.ടി.എ പ്രസിഡന്റ് ഷംന , ആമില്‍ നാസര്‍, സി.എസ് അല്‍ഷിഫ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!