Thodupuzha

ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം

 

തൊടുപുഴ:ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴയില്‍ നടന്നു.ന്യൂമാന്‍ കോളജിന് സമീപം ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘം ഹാളില്‍ ചേര്‍ന്ന സമ്മേളനം അഡ്വ. ജനറല്‍ കെ.ഗോപാലകൃഷ്ണകുറുപ്പ് ഉദ്ഘാടനം ചെയ്തു.അഡ്വ.എം.അനിമോന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ നേതാക്കളായ ബി.രാജേന്ദ്രന്‍, ലത തങ്കപ്പന്‍, സുധീര്‍ ഗണേഷ് കുമാര്‍, എന്‍. സി.മോഹനന്‍, എസ്.മനോജ്, അജിതന്‍ നമ്പൂതിരി എ.രാജ.എം.എല്‍.എ, അഡ്വ.കെ. എന്‍.ഷിയാസ്, അഡ്വ. ലിജു.സി.സി.തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് ആയി അഡ്വ.എം.അനിമോനെയും സെക്രട്ടറി ആയി അഡ്വക്കേറ്റ് പി.എസ്. ബിജുവിനെയും സമ്മേളനം തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!