IdukkiLocal Live

ആള്‍ കേരള ബാങ്ക് ജ്യുവല്‍ അപ്രൈസേഴ്‌സ് ഫെഡറേഷന്‍ : ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

ഇടുക്കി : ആള്‍ കേരള ബാങ്ക് ജ്യുവല്‍ അപ്രൈസേഴ്‌സ് ഫെഡറേഷന്‍ (എകെബിജെഎഎഫ്) ഇടുക്കി ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. തൊടുപുഴ എഐബിഇഎ ഹാളില്‍ സംഘടിപ്പിച്ച യോഗം ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സന്ദീപ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. എഐബിഇഎ ജില്ലാ സെക്രട്ടറി നഹാസ് .പി. സലിം അധ്യക്ഷത വഹിച്ചു. ആള്‍ കേരള ബാങ്ക് ജ്യുവല്‍ അപ്രൈസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍ അതിരഥന്‍ മുഖ്യപ്രഭാഷണം നടത്തി. എകെബിഇഎഫ് ജില്ലാ ചെയര്‍മാന്‍ എബിന്‍ ജോസ്, എകെബിജെഎഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി മോഹന്‍രാജ്, എകെബിജെഎഎഫ് സംസ്ഥാന ട്രഷറര്‍ എ മുരുകന്‍, ജില്ലാ സെക്രട്ടറി പി.കെ വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

അടുത്ത കാലയളവിലേക്കുള്ള ഭാരവാഹികളായി നഹാസ് പി സലിം – പ്രസിഡന്റ് ,വൈസ് പ്രസിഡന്റുമാരായി പുഷ്പകുമാര്‍ .എം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തൊടുപുഴ, ബാബു കെ.ടി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ,ചെറുതോണി, വിനോദ് കുമാര്‍ പി.കെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ -സെക്രട്ടറി , കണ്ണദാസ് കെ.ജി ധനലക്ഷ്മി ബാങ്ക് തൊടുപുഴ -ജോയിന്റ് സെക്രട്ടറി , അസിസ്റ്റന്റ് സെക്രട്ടറിമാരായി മനോജ് സി.പി പഞ്ചാബ് നാഷണല്‍ ബാങ്ക് തൊടുപുഴ, സുരേഷ് എ ബാങ്ക് ഓഫ് ബറോഡ തൊടുപുഴ, അശോകന്‍ ഇ.ആര്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ,കട്ടപ്പന, എന്നിവരെയും, ട്രഷറര്‍ – ഗോപാലകൃഷ്ണന്‍ .എം. ഇന്ത്യന്‍ ബാങ്ക് തൊടുപുഴ, എക്‌സിക്യൂട്ടീവ് അംഗങ്ങളായി മുരളി വി.കെ എസ്ബിഐ , പ്രദീപ് എസ്ബിഐ, ജയേഷ് എസ്ബിഐ, ലത മഹേഷ് എസ്ബിഐ എന്നിവരെയും യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

 

Related Articles

Back to top button
error: Content is protected !!