ChuttuvattomThodupuzha

കലോത്സവങ്ങളിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്സ് യൂണിയന്‍

തൊടുപുഴ: സബ് ജില്ലാ സ്‌കൂള്‍ കലേത്സവങ്ങളില്‍ നടന്ന ക്രമരഹിതമായ നടപടികളിലൂടെ ഉണ്ടായ അപാകതകള്‍ പരിഹരിക്കണമെന്ന് ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്സ് യൂണിയന്‍ ആവശ്യപ്പെട്ടു. നൃത്ത ഇനങ്ങളില്‍ വിധികര്‍ത്താക്കളായി എത്തിയവരില്‍ ചിലര്‍ ആ മേഖലയുമായി ബന്ധമില്ലാത്തവരാണ്. ചിലര്‍ തുടര്‍ച്ചയായി എല്ലാ മത്സരങ്ങളിലും വിധികര്‍ത്താക്കളായി മാറിയതും പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. അര്‍ഹതയുള്ള പല കുട്ടികളും പിന്‍തള്ളപ്പെടുകയും ചെയ്തു. അര്‍ഹതപ്പെട്ടവര്‍ക്ക് ഗ്രേഡ്പോലും ലഭിക്കാതെ വന്നതോടെ കലാരംഗത്ത് നിന്നും പല കുട്ടികളും പിന്‍മാറി പോകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കുട്ടികള്‍ അപ്പീല്‍ കൊടുക്കാതിരിക്കാന്‍ വേണ്ടി 10-ല്‍ കൂടുതല്‍ മാര്‍ക്കിന്റെ വ്യത്യാസം വരുത്തിയാണ് വിധി നിര്‍ണയം നടത്തിയിരിക്കുന്നത്. നൃത്ത അധ്യാപക സംഘടനയായ, ഓള്‍ കേരളാ ഡാന്‍സ് ടീച്ചേഴ്സ് യൂണിയന്‍ ഭാരവാഹികള്‍ അധികൃതരുമായി ബന്ധപ്പെടുകയും കൃത്യമായി തെളിവുകള്‍ കൊടുക്കുകയും ചെയ്തപ്പോള്‍ അത് ബന്ധപ്പെട്ടവര്‍ നിരസിക്കുകയാണ് ചെയ്തത്. ഇനി നടക്കാന്‍ പോകുന്ന റവന്യൂജില്ലാ കലോത്സവം പരാതികള്‍ ഇല്ലാതെ നടത്തണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!