ChuttuvattomThodupuzha

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ : ഐഡി കാര്‍ഡ് വിതരണം നടത്തി

തൊടുപുഴ : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ തൊടുപുഴ മേഖലയുടെ ഐഡി കാര്‍ഡ് വിതരണവും സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന്‍ അനുസ്മരണവും അനുമോദന സമ്മേളനവും നടത്തി.മേഖല പ്രസിഡന്റ് ലിന്‍സണ്‍ രാഗം അധ്യക്ഷത വഹിച്ച യോഗത്തില്‍ തൊടുപുഴ ജോയിന്റ് ആര്‍ടിഒ അനില്‍കുമാര്‍ എസ് ഐഡി കാര്‍ഡ് വിതരോണോദ്ഘാടനം നടത്തി.സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന്‍ അനുസ്മരണ സന്ദേശം ജില്ലാ പ്രസിഡന്റ് കെ.എം മാണിയും അനുമോദന സന്ദേശം സംസ്ഥാന എസ്.എച്ച്.ജി കോ-ഓര്‍ഡിനേറ്റര്‍ റ്റി.ജി.ഷാജിയും നിര്‍വഹിച്ചു. സുനില്‍ കളര്‍ഗേറ്റ്, സെക്രട്ടി യുനസ് കെ.ഇ, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ജോബി മാത്യുവിനും മുതലക്കോടം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ വിജയിച്ച റോഷന്‍ സര്‍ഗത്തെയും വനിത വിംഗ് ജില്ലാ കോ-ഓര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട സുനിത സനിലിനെയും ജോയിന്റ് ആര്‍ടിഒ അനില്‍കുമാര്‍ മെമന്റോ നല്‍കി ആദരിച്ചു.

 

Related Articles

Back to top button
error: Content is protected !!