Thodupuzha

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല നേതൃത്വ പരിശീലന ക്യാമ്പ് ആവോലി ജെ.ജെ ഹാളിൽ നടത്തി.

 

 

 

 

വാഴക്കുളം:ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല നേതൃത്വ പരിശീലന ക്യാമ്പ് ആവോലി ജെ.ജെ ഹാളിൽ നടത്തി.

ഇ- ശ്രം കാർഡ് രജിസ്ട്രേഷൻ, സംസ്ഥാന സർക്കാർ ക്ഷേമനിധി കാമ്പയിൻ പരിപാടിയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.പരിശീലന ക്യാമ്പിൻ്റെയും ഇ- ശ്രം കാർഡ് രജിസ്ട്രേഷൻ്റെയും ഉദ്ഘാടനം ജില്ല ലേബർ ഓഫീസർ പി.എം ഫിറോസ് നിർവഹിച്ചു.സർക്കാർ ക്ഷേമനിധി കാമ്പയിൻ ജില്ലാ ക്ഷേമനിധി എക്സിക്യൂട്ടീവ് ഓഫീസർ രേണുക ദേവി നിർവഹിച്ചു. എകെപിഎ ജില്ല പ്രസിഡൻ്റ് റോണി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.

മുൻ സംസ്ഥാന പ്രസിഡൻ്റ് ഗിരീഷ് പട്ടാമ്പി സംഘടനാ നേതൃത്വ പരിശീലന ക്ലാസ് നയിച്ചു. ജില്ലാ സെക്രട്ടറി സജി മാർവൽ, ട്രഷറർ എ.എ രജീഷ്,സംസ്ഥാന പി.ആർ.ഒ ഷാജോ ആലുക്കൽ, ബിനോയ് കള്ളാട്ടുകുഴി, എൻ.കെ ജോഷി, സലാർ കോമത്ത്, എം.ബി സിംലേഷ്, എൽദോ ജോസഫ്,സുമൻ മേരിദാസ്, മിനോഷ് ജോസഫ്, നജീബ് പി.പി, ജോമറ്റ് മാനുവൽ, പി.എസ് അജിമോൻ, റ്റോമി സാഗ എന്നിവർ പ്രസംഗിച്ചു.

 

 

ഫോട്ടോ:

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല നേതൃത്വ പരിശീലന ക്യാമ്പ് ജില്ല ലേബർ ഓഫീസർ പി.എം ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു.

Related Articles

Back to top button
error: Content is protected !!