ChuttuvattomThodupuzha

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മേഖല സമ്മേളനം നടത്തി

തൊടുപുഴ: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മേഖല സമ്മേളനം നടത്തി. യോഗം സംസ്ഥാന കമ്മറ്റി അംഗം ബിജോ മങ്ങാട്ട് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ലിന്‍സന്‍ രാഗത്തിന്റെ അധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡന്റ് കെ.എം മാണി മുഖ്യപ്രഭാഷണം നടത്തി. ടി.ജി ഷാജി സംഘടനാ റിപ്പോര്‍ട്ടും മേഖല റിപ്പോര്‍ട്ട് സെബാന്‍ അതിരയും അവതരിപ്പിച്ചു.

ഫോട്ടോഗ്രാഫി രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവരെ യോഗം ആദരിച്ചു. അംഗങ്ങളുടെ മക്കളില്‍ മികച്ച വിജയം നേടിയവരെ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി ആദരിച്ചു. ഫ്രാന്‍സിസ് മാത്യു, സജി ഫോട്ടോ പാര്‍ക്ക്, ജിയോ ടോമി, സുനില്‍ കളര്‍ ഗേറ്റ്, സന്തോഷ് കമല്‍ , സെക്രട്ടറി യൂനസ് കെ.ഇ, കെ.ആര്‍ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ലിന്‍സന്‍ രാഗം (പ്രസിഡന്റ്), യൂനസ് കെ.ഇ (സെക്രട്ടറി), ശ്രീകുമാര്‍ കെ. ആര്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!