Thodupuzha

റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ സമരം സംഘടിപ്പിക്കുന്നു. തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസിനു മുന്‍പില്‍ നാളെ ഉച്ചക്ക് 1നാണ് ധര്‍ണ്ണ സമരം. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എസ്.എം. റെജി ഉദ്ഘാടനം ചെയ്യും. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് ഉടന്‍ പരിഷ്‌കരിക്കുക, കുടിശ്ശികയുള്ള കിറ്റ് കമ്മീഷന്‍ ഉടന്‍ അനുവദിക്കുക, ആഗസ്ത് മാസത്തെ കമ്മീഷന്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്സവ ബത്ത ഉടന്‍ അനുവദിക്കുക. മണ്ണെണ്ണ വാതില്‍പ്പടി വിതരണം ചെയ്യുക. ഇ പോസ് പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!