ChuttuvattomThodupuzha

റവന്യൂ വകുപ്പില്‍ 249 തസ്തിക അനുവദിച്ചത് അഭിനന്ദനാര്‍ഹം: കെ.ആര്‍.ഡി.എസ്.എ

തൊടുപുഴ: റവന്യൂ വകുപ്പില്‍ 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം, ഭൂമി തരം മാറ്റത്തിനായി ശേഷിക്കുന്ന അപേക്ഷകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിനും 249 തസ്തിക അനുവദിച്ചസര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് കെ.ഡി.എസ്.എ. 123 സര്‍വെയര്‍മാരെ ദിവസ വേതന അടിസ്ഥാനത്തിലും ഫീല്‍ഡ് പരിശോധനയ്ക്കായി 220 വാഹനങ്ങളും അനുവദിച്ചിട്ടുണ്ട്‌. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി ബി. സുധര്‍മ്മകുമാരി ഉദ്ഘാടനം ചെയ്തു. കെ.ആര്‍.ഡി.എസ്.എ. താലൂക്ക് പ്രസിഡന്റ് പി.എസ് സച്ചിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഇ.കെ. അബൂബക്കര്‍, ജില്ലാ ട്രഷറര്‍ എം. കെ. മനുപ്രസാദ്, താലൂക്ക് ജോയിന്റ് സെക്രട്ടറി അര്‍ജുന്‍ എസ്, ട്രഷറര്‍ ദീപേഷ് സി.കെ, അനീഷ് കുമാര്‍ എന്‍., ഇബ്രാഹിം എന്‍. എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!