Thodupuzha

പ്ലസ് വണ്‍ സീറ്റ് അധികം അനുവദിക്കുക – യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

 

തൊടുപുഴ: പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളെ തെരുവിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ സമീപനം അവസാനിപ്പിക്കണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത യൂത്ത് ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഇ എ മുഹമ്മദ് അമീന്‍ പറഞ്ഞു. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങുന്നവരുടെ
എണ്ണം കൂടിയതാണ് പ്രശ്‌നമെന്ന വിചിത്രമായ മറുപടി വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ നല്‍കിയത് വിരോദാഭാസമാണന്നും,സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തുടരുന്ന നിസ്സംഗ മനോഭാവം അത്ഭുതപ്പെടുത്തുന്നതാണെന്നും, അടിയന്തരമായി പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ടു പോകുമെന്നും അദ്ധേഹം പറഞ്ഞു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ എം നിഷാദിന്റെ അദ്യക്ഷതയില്‍ ഗാന്ധിസ്‌ക്വയറില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി എച്ച് സുധീര്‍, ട്രഷറര്‍ കെ എസ് കലാം,യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം വി എം റസാഖ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ പി എം നിസാമുദ്ദീന്‍, അന്‍ഷാദ് കുറ്റിയാനി, ഷിജാസ് കാരകുന്നേല്‍, എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ആഷിക് റഹിം നേതാക്കളായ, പി എന്‍ നൗഷാദ്, കെ എം അജിനാസ്, റിയാസ് പടിപ്പുരയ്ക്കല്‍, സലാം മാനിക്കല്‍, അനസ് കോയാന്‍, പി എ കബീര്‍, പി ഇ നൗഷാദ് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ ഫൈസല്‍ എല്‍ എസ്, സാലിഹ് വെളളിയാമറ്റം, അമീര്‍ ഖാന്‍ കെ ജെ, എം എ സബീര്‍, പി എ നജീബ്, ഇബ്രാഹിം ബാദുഷ, കെ എ നജീബ്, അന്‍സാരി വി എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!