ChuttuvattomThodupuzha

ഇളംദേശം കുടുംബാരോഗ്യ കേന്ദ്രം: പുതിയ ഒ.പി.ബ്ലോക്കിന്റെയും ലാബ് കെട്ടിടത്തിന്റെയും ഉദ്ഘാടനം നാളെ

തൊടുപുഴ: ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി. ബ്ലോക്കിന്റെയും ലാബ് കെട്ടിടത്തിന്റെയും തിങ്കളാഴ്ച രാവിലെ 10 ന് ആശുപത്രിയില്‍ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ.ജോണ്‍ പറഞ്ഞു. പി.ജെ.ജോസഫ് എം.എല്‍.എ ഒ.പി. ബ്ലോക്ക് ഉദ്ഘാടനം ചെയ്യും. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ട് ഘട്ടത്തിലായി 1.1 കോടി രൂപ കെട്ടിട നിര്‍മാണത്തിന് അനുവദിച്ചിരുന്നു. കേന്ദ്ര ധനകാര്യ കമ്മിഷന്‍ ഹെല്‍ത്ത് ഗ്രാന്റില്‍ നിന്ന് 25 ലക്ഷം രൂപ മുടക്കി പൂര്‍ത്തിയാക്കിയ ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിക്കും. ഐസൊലേഷന്‍ വാര്‍ഡിന്റെ പണികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇളംദേശത്തെ ഹെല്‍ത്ത് ബ്ലോക്കായി ഉയര്‍ത്തണമെന്നും കിടത്തി ചികിത്സക്ക് ആവശ്യമായ ജീവനക്കാരെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!