Thodupuzha

അംബേദ്കര്‍  പരിനിര്‍വാണ ദിനം ആചരിച്ചു

 

 

തൊടുപുഴ: ഭരണ ഘടന ശില്‍പി ഡോ. ബി. ആര്‍. അംബേദ്കര്‍ 65-ാം മത് പരിനിര്‍വാണദിനം സി.എസ്.ഡി.എസ് തൊടുപുഴ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. താലൂക്ക് പ്രസിഡന്റ് മനോജ് ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സി.എസ്.വൈ.എഫ്. സംസ്ഥാന കമ്മറ്റി അംഗം സി. ഒ. ബൈജു, താലൂക്ക് ട്രഷറര്‍ ജെയ്‌സണ്‍ തോമസ്, എം. ജെ. ഫ്രാന്‍സിസ്, അജേഷ് ആന്റണി, അച്ചാമ്മ മാത്യു, പി. സി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!