ChuttuvattomThodupuzha

പി.ജെ ജോസഫ് എംഎല്‍എയെ സന്ദര്‍ശിച്ച് അമേരിക്കന്‍ ബിസിനസ് മാന്‍

തൊടുപുഴ: അമേരിക്കന്‍ ബിസിനസ്മാനും അന്താരാഷ്ട്ര ടാക്‌സ് കണ്‍സള്‍ട്ടന്‍സി ഉടമയും, അവന്ത് ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒയുമായ ഫ്രിക്‌സ് മോന്‍ മൈക്കിള്‍ പുറപ്പുഴയിലെ ഭവനത്തിലെത്തി പി.ജെ ജോസഫ് എം.എല്‍.എയെ സന്ദര്‍ശിച്ചു. ജാപ്പനീസ് മോഡല്‍ സ്‌പൈസസ് സംസ്‌കരണത്തെക്കുറിച്ചും, സ്‌പൈസസ് ഓയിലും ഒലീയോ റെസിന്‍സ് പ്രൊഡക്ഷനും അതിന്റെ സാധ്യതകളെ സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചകള്‍ ഉണ്ടായി. മാര്‍ക്കറ്റിങ്ങിനെ കുറിച്ചും, കാര്‍ഷിക മേഖലയിലെ നൂതനമായ സാങ്കേതിക വിദ്യകളെ സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടത്തി.ഓര്‍ഗാനിക്ക് കൃഷി രീതി വ്യാപകമാക്കുന്നതിനും കൂടുതല്‍ വരുമാനം ആര്‍ജ്ജിക്കുന്നതിനും പുതിയ സംസ്‌കരണ രീതിയും സംഭരണവും മാര്‍ക്കറ്റിംഗും വഴി തെളിക്കുമെന്ന് പി.ജെ.ജോസഫ് എം.എല്‍.എ പറഞ്ഞു.

തൊടുപുഴ കാഡ്‌സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കലും കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചനും ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാന്‍ അപു ജോണ്‍ ജോസഫും ചര്‍ച്ചകളില്‍ പങ്കാളികളായി. ഫ്രിക്‌സ് മോന്‍ മൈക്കിള്‍ തൊടുപുഴ വെള്ളിയാമറ്റം സ്വദേശിയും ചിറയ്ക്കല്‍ സിഎ മൈക്കിള്‍ ലീലാമ്മ മൈക്കിള്‍ എന്നിവരുടെ മകനുമാണ്.

Related Articles

Back to top button
error: Content is protected !!