ChuttuvattomThodupuzha

ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് എടുക്കണം; നഗരസഭയില്‍ പ്രമേയം പാസാക്കി

തൊടുപുഴ: നഗരസഭയിലും സമീപ പഞ്ചായത്തുകളിലും താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് എടുക്കണം എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രമേയം. കഴിഞ്ഞ ദിവസം കൂടിയ താലൂക്ക് വികസന സമിതി യോഗത്തിലാണ് തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് പ്രമേയം പാസാക്കിയത്. തൊടുപുഴ നഗരത്തിൽ ഉൾപ്പടെ വിവിധ ഇടങ്ങളിലായി കണക്കില്ലാതെ നൂറു കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. ഇവരുടെ കൃത്യമായ വിവരങ്ങൾ തൊടുപുഴ നഗരസഭ, ലേബർ ഓഫീസ്, ആരോഗ്യ വിഭാഗം, പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ രേഖമൂലം അറിയിക്കണം. തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ, തൊഴിലാളികളെ പണിയെടുപ്പിക്കുന്ന കോൺട്രാക്ട്രമാർ എന്നിവരാണ് വിവരം അറിയിക്കേണ്ടത്. കൃത്യമായ വിവരങ്ങൾ അറിയിക്കാത്ത ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസും നഗരസഭയും അറിയിച്ചു. വികസന സമിതി യോഗത്തിൽ തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!