ChuttuvattomThodupuzha

നഗരസഭ പരിധിയിലെ പരസ്യ ബോര്‍ഡ് നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന നടത്തി

തൊടുപുഴ :നഗരസഭ ഹെല്‍ത്ത് സ്‌കോഡും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും സംഘത്തിന്റേയും നേതൃത്വത്തില്‍ നഗരപരിധിയിലുള്ള ഫ്‌ളക്‌സ് നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളില്‍ വ്യാപകമായി പരിശോധന നടത്തി. ഏഴ് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് 50 കിലോ നിരോധിത ഫ്‌ളക്‌സ് മെറ്റീരിയല്‍സ് പിടിച്ചെടുത്തു. പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഫ്‌ലക്‌സുകള്‍ നിര്‍മ്മിക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി പിഴ ഈടാക്കി. വരും ദിവസങ്ങളിലും സമാനമായ പരിശോധനകള്‍ ഉണ്ടാകുമെന്നും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുനിസിപ്പല്‍ ചെയര്‍മാനും സെക്രട്ടറിയും അറിയിച്ചു.സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജോ മാത്യു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാജേഷ് വി ഡി, പ്രജീഷ് കുമാര്‍, സതീശന്‍ വി പി, പൊലുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അബ്ദുല്‍ എസ് മൊയ്തീന്‍, അസിസ്റ്റന്റ് സൈന്റിസ്റ്റ് ഷീന മോള്‍ എം സ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!