CrimeThodupuzha

അണക്കര നാഗരാജിന്റെ കൊലപാതകം :ഭാര്യയേയും മകനേയും വെറുതെവിട്ടു

തൊടുപുഴ: കോളിളക്കം സൃഷ്ടിച്ച അണക്കര നാഗരാജിന്റെ കൊലപാതക കേസില്‍ നാഗരാജിന്റെഭാര്യ ചന്ദ്ര മകൻ ബാലമുരുകൻ എന്നിവരെ വെറുതേവിട്ടു കൊണ്ട് തൊടുപുഴ അഡിഷണല്‍ സെഷൻസ് ജഡ്ജ് മഹേഷ്.ജി ഉത്തരവായി.2018 ജൂലായ് 20 രാത്രി 9.ന് വീട്ടില്‍ വന്ന് മദ്യപിച്ച്‌ ബഹളം വെച്ച നാഗരാജിനെ കാപ്പി പത്തല്‍ കൊണ്ട് അടിച്ചും, കവാത്ത് കത്തികൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കേസ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത് വണ്ടൻമേട് സി ഐ ബി.ഹരികുമാര്‍ ആണ്

20ന് വീടിനടുത്തുള്ള കുഴിയില്‍ അച്ഛൻ നാഗരാജൻ മരിച്ച്‌ കിടക്കുന്നതായി കണ്ടുവെന്നും അച്ഛൻ സ്ഥിരം മദ്യപാനിയാണെന്നും, അമിതമായി മദ്യപിച്ചതിലും കഞ്ചാവുപയോഗിച്ചതിലും കുഴിയില്‍ വീണ് കഴിയിലെ വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടി മരണപെട്ടതാവാം എന്ന് പറഞ്ഞ് വണ്ടന്മേട് പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നാഗരാജിന്റെ ദേഹത്ത് അടിയുടെയും വെട്ടിന്റെയും പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ കാര്യങ്ങള്‍ വെളിപ്പെട്ടത്. കേസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ അടക്കം 13 സാക്ഷികളെ വിസ്മരിക്കുകയും 18 രേഖകളും, വെട്ടിയ കത്തിയും കാപ്പി പത്തലുമടക്കം 5 തൊണ്ടിസാധനങ്ങളും തെളിവിലായി സ്വീകരിക്കുകയുമുണ്ടായി. പ്രതികള്‍ക്കെതിരെയുള്ള സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്നു കണ്ടെത്തിയാണ് പ്രതികളെ വെറുതെവിട്ടുകൊണ്ട് ഉത്തരവായത്. പ്രതികള്‍ക്കുവേണ്ടി അഡ്വക്കറ്റുമാരായ സാബു ജേക്കബ്, ടി.എ സന്തോഷ്, മനേഷ് പി. കുമാര്‍, ശ്വേതാ പി.എസ്, ഡെല്‍വിൻ പൂവത്തിങ്കൻ എന്നിവര്‍ ഹാജരായി.

Related Articles

Back to top button
error: Content is protected !!