IdukkiThodupuzha

ആനയിറങ്കല്‍ അണക്കെട്ട് തുറന്നു

 

രാജകുമാരി: പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്ന് പന്നിയാര്‍ പവര്‍ ഹൗസില്‍ വൈദ്യുത ഉല്‍പാദനം പ്രതി പ്രതിസന്ധിയില്‍ ആയതോടെ ആനയിറങ്കല്‍ അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി.

വേനല്‍ക്കാലത്ത് ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തി നിറഞ്ഞു ഒഴുകുന്ന സംസ്ഥാനത്തെ ഏക അണക്കെട്ടാണ് ആനയിറങ്ങല്‍ ജലാശയം. പൊന്മുടി ഡാമിന്റെ സപ്പോര്‍ട്ട് ഡാമായി സ്ഥിതിചെയ്യുന്ന ആനയിറങ്ങല്‍ ഡാം നിലവില്‍ വേനല്‍ കടുത്ത് പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ ഇവിടുത്തെ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദനം നടത്തുന്ന പന്നിയാറില്‍ പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പാദനം പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ്. ജലാശയത്തിന്റെ റിവര്‍ സ്ലൂയിസ് ഗേറ്റ് തുറന്ന് ഘട്ടം ഘട്ടമായി പന്നിയാറിലൂടെ 11.57 ക്യുമിക്‌സ് വെള്ളം പൊന്മുടി അണക്കെട്ടിലേക്ക് ഒഴുക്കിയത്. കടുത്ത വരള്‍ച്ച നേരിടുമ്പോള്‍ കുടിവെള്ളത്തിനും കുളിക്കുന്നതിന് ഉള്‍പ്പെടെ പന്നിയാര്‍ പുഴയെ ആശ്രയിക്കുന്ന അഞ്ചു പഞ്ചായത്തുകളിലെ ആയിരക്കണക്കിന് വരുന്ന കുടുംബങ്ങള്‍ക്ക് വേനല്‍ക്കാലത്ത് ആനയിറങ്ങല്‍ തുറന്നുവിടുന്നത് ആശ്വാസമാണ്.

 

Related Articles

Back to top button
error: Content is protected !!