Thodupuzha

ശബരി റെയില്‍ പാത മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം: ഡീന്‍ കുര്യാക്കോസ എം.പി

തൊടുപുഴ: അങ്കമാലി-ശബരി റെയില്‍ പാത വികസനവുമായി ബന്ധപ്പെട്ട് അടിയന്തിരമായി ഇടപെടണമെന്നാവിശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ എം.പി മുഖ്യമന്ത്രിക്ക് കത്തു നല്‍കി. റെയില്‍വേ മന്ത്രിയുമായി നടത്തിയ കൂടികാഴ്ച്ചയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പദ്ധതിയെ സംബന്ധിച്ച് അനിശ്ചിതാവസ്ഥയിലെന്നാണ് വ്യക്തമാക്കുന്നത്. 1997 മുതല്‍ ആരംഭിച്ച ഈ പദ്ധതിയില്‍ 264 കോടി രൂപയാണ് ചിലവഴിച്ചത്. മാത്രവുമല്ല ഇടുക്കി ജില്ല ഉള്‍പ്പെടെ കിഴക്കന്‍ മലയോര മേഖലയുമായുള്ള ആദ്യത്തെ റെയില്‍വേ കണക്ടിവിറ്റിയാണ് പ്രസ്തുത പദ്ധതി. തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ശബരിമലയിലേക്ക് ഉള്ള പദ്ധതി അട്ടിമറിക്കപ്പെടുമോയെന്ന സംശയം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുമായും, റെയില്‍വേ മന്ത്രിയുമായും മുഖ്യമന്ത്രി ബന്ധപ്പെടണമെന്നും, അങ്കമാലി-ശബരി പാത വികസന പദ്ധതിയില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!