ChuttuvattomThodupuzha

എസ്.എൻ.ഡി.പി യോഗം പൂമാല ശാഖയുടെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി

പൂമാല: എസ്.എൻ.ഡി.പി യോഗം പൂമാല ശാഖയുടെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി.ശാഖാ ഓഫീസ് ഹാളിൽ കൂടിയ യോഗം യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു.തൊടുപുഴ യൂണിയൻ കൺവീനർ വി.ബി. സുകുമാരന്റെ അധ്യക്ഷത വഹിച്ചു.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ പി.ടി. ഷിബു, എ.ബി. സന്തോഷ് എന്നിവർ പ്രസം​ഗിച്ചു.സെക്രട്ടറിയായി ഭാസ്‌കരൻ ജി. കൊല്ലിയിലിനെ പൊതുയോഗം തിരഞ്ഞെടുത്തു. ദുർഗാഷ്ടമിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ പൂജവയ്പ്പിനുള്ള ക്രമീകരണങ്ങൾ നടത്തി. പ്രസിഡന്റ് അനിൽ രാഘവൻ, സെക്രട്ടറി ഭാസ്‌കരൻ ജി. കൊല്ലിയിൽ, ക്ഷേത്രം മാനേജർ പി.ആർ. രാജേഷ്, സുനിൽ കാരയ്ക്കൽ, രാജി സുഗുണൻ, രേഖ അർജുൻ, സരിത ദിലീപ്, രോഹിണി ശങ്കർ, ഷീല ബിജു എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!