Thodupuzha

കൃഷി വകുപ്പില്‍ വീണ്ടും സ്ഥലം മാറ്റ വിവാദം അസിസ്റ്റന്‍സ് അസോസിയേഷന്‍ സമരത്തിന്

തൊടുപുഴ: മുന്‍ സ്ഥലംമാറ്റ ഉത്തരവിനെച്ചൊല്ലി വ്യവഹാരം നടക്കവെ കൃഷി വകുപ്പില്‍ വീണ്ടും ക്രമവിരുദ്ധ സ്ഥലം മാറ്റമെന്ന് ആരോപണം. 2022ലെ പൊതു സ്ഥലംമാറ്റം കഴിഞ്ഞ ഏപ്രിലിലാണ് പുറത്തിറങ്ങിയത്. മുന്നൂറോളം വരുന്ന കൃഷി അസിസ്റ്റന്റുമാരെ

മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വിവിധ ജില്ലകളിലേക്ക മാറ്റിയിരുന്നു. സംസ്ഥാനതലത്തില്‍ നിയമിക്കപ്പെടുന്ന ജീവനക്കാരെ ജില്ലാതലത്തില്‍ നിയമിച്ചപ്പോള്‍ സീനിയോറിറ്റിയും മറ്റ് മാനദണ്ഡങ്ങളും പാലിക്കാതെ സ്ഥലം മാറ്റം നടത്തിയെന്നായിരുന്നു പരാതി. ഇതിനെതിരെ ജീവനക്കാര്‍ വകുപ്പ് ഡയറക്ടര്‍ക്കും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും സമീപിച്ചു. ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി ട്രൈബ്യൂണല്‍ നിര്‍ദേശപ്രകാരം വകുപ്പുതലത്തില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി മുമ്പാകെ വന്ന പരാതികള്‍ പരിഗണിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജില്ലാ കൃഷി ഓാഫീസര്‍മാരുടെ വകയായി പുതിയ ഉത്തരവുകള്‍ ഇറങ്ങുന്നതെന്നും ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ്സ് അസോസിയേഷന്‍ കേരള അറിയിച്ചു

Related Articles

Back to top button
error: Content is protected !!