Thodupuzha

ലഹരി വിരുദ്ധ  ബോധവല്‍ക്കരണ ക്ലാസ്

 

വണ്ണപ്പുറം: ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ബീറ്റ്‌സ് യുണൈറ്റഡ് ക്ലബിന്റെയും ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും ലഹരി വിരുദ്ധ സ്‌ക്വാഡ് രൂപീകരണവും നടന്നു. കാളിയാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഹണി എച്ച്.എല്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ബോബിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കുളമാവ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.ഐ.നസീര്‍ ,കാളിയാര്‍ ബീറ്റ് ഓഫീസര്‍ ഷാഹിദ്, ക്ലബ്ബ് ഭാരവാഹികളായ മിഥിലാജ് ഹക്കിം, ജിതിന്‍, ജേക്കബ്, ബാദുഷ, സഹീര്‍ വാണിയപ്പുരയില്‍, കരിമണ്ണൂര്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍ ഷെരീഫ് പി.എ എന്നിവര്‍ പ്രസംഗിച്ചു. വണ്ണപ്പുറം മേഖലയില്‍ ലഹരി വില്‍പ്പനയും ഉപയോഗവും തടയുന്നതിന് സ്‌ക്വാഡ് പ്രവര്‍ത്തനം വിപുലമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!