ChuttuvattomThodupuzha

ജില്ലയില്‍ ലഹരിവിരുദ്ധ വാഹന പ്രചരണ ജാഥ അഞ്ചിന്

തൊടുപുഴ: വര്‍ധിച്ചു വരുന്ന മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികളെ ബോധവത്ക്കരിക്കുന്നതിനായി എക്സ്സൈസ് വിമുക്തി മിഷനും ഹൊറൈസണ്‍ മോട്ടോഴ്സും സംയുക്തമായി അഞ്ചിന് ജില്ലയില്‍ ലഹരിവിരുദ്ധ വാഹന പ്രചരണ ജാഥ നടത്തും. അഞ്ചിന് രാവിലെ 9.30-ന് കട്ടപ്പന ഹൊറൈസണ്‍ മോട്ടേഴ്സില്‍ നിന്ന് ആരംഭിക്കുന്ന വാഹന പ്രചരണ ജാഥ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം അധ്യക്ഷത വഹിക്കും. ജില്ലാ ആര്‍.ടി.ഒ. രമണന്‍, ഹൊറൈസണ്‍ മോട്ടേഴ്സ് എം.ഡി. എബിന്‍ എസ്. കണ്ണിക്കാട്ട്, ഷാജി ജെ. കണ്ണിക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ജാഥ ഫ്ളാഗ് ഓഫ് ചെയ്യും. എക്സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയരാജ് ആര്‍. മുഖ്യപ്രഭാഷണം നടത്തും. പ്രവിന്റീവ് ഓഫീസര്‍ അബ്ദുല്‍സലാം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. തുടര്‍ന്ന് നെടുങ്കണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചേരുന്ന ജാഥയ്ക്ക് എം.എം. മണി എം.എല്‍.എ. ആശംസ അര്‍പ്പിക്കും. എക്സ്സൈസ് ഇന്‍സ്പെക്ടര്‍ വിനോദ് കെ. സന്ദേശം നല്‍കും. വനിത സിവില്‍ എക്സ്സൈസ് ഓഫീസര്‍ മായ.എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. തുടര്‍ന്ന് എന്‍.ആര്‍. സിറ്റി എസ്.എന്‍.വി.എച്ച്.എസ്.എസില്‍ സ്വീകരണം നല്‍കും. പ്രിവന്റീവ് ഓഫീസര്‍ സിജു പി.ടി. സന്ദേശം നല്‍കും. വനിത സിവില്‍ എക്സ്സൈസ് ഓഫീസര്‍ മായ എസ്. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. അടിമാലി വിശ്വദീപ്തി സ്‌കൂളില്‍ എത്തിച്ചേരുന്ന ജാഥയ്ക്ക് അഡ്വ. എ. രാജ എം.എല്‍.എ. ആശംസ അര്‍പ്പിക്കും. എക്സൈസ് ഇന്‍സ്പെക്ടര്‍ കുഞ്ഞുമോന്‍ എ. ലഹരിവിരുദ്ധ സന്ദേശം നല്‍കും. സിവില്‍ എക്സൈസ് ഓഫീസര്‍ സുനീഷ്‌കുമാര്‍ പ്രതിജ്ഞ ചൊല്ലും. തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജില്‍ സമാപിക്കുന്ന ജാഥ പി.ജെ. ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വിവിധ സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡ് ദാനം ഹൊറൈസണ്‍ മോട്ടോഴ്സ് ചെയര്‍മാന്‍ ഷാജി ജെ. കണ്ണിക്കാട്ട് നിര്‍വഹിക്കും. അസി. എക്സ്സൈസ് കമ്മീഷണര്‍ അശോക് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആര്‍.ടി.ഒ: രാജീവന്‍ കെ.കെ., ന്യുമാന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ് എന്നിവര്‍ സന്ദേശം നല്‍കും.

 

Related Articles

Back to top button
error: Content is protected !!