Keralapolitics

സാംസ്‌കാരിക നായകന്മാരെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ വിരുദ്ധ സദസ്; പുതിയ സമരരീതിയുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പുതിയ സമരരീതികളുമായി യൂത്ത് കോണ്‍ഗ്രസ്. സാംസ്‌കാരിക നായകന്മരെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ വവിരുദ്ധസദസുകള്‍ സംഘടിപ്പിക്കും. കൂടാതെ സര്‍ക്കാരിനെതിരെ നിയമപോരാട്ടം കടുപ്പിക്കാനുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായ പശ്ചാത്തലത്തിലാണ് സമരം കടുപ്പിക്കുന്നത്.  അതേസമയം സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെയാണ് ജയില്‍ മോചിതനായായത്. അറസ്റ്റിലായി ഒന്‍പതാം ദിവസം രാഹുലിന് പുറത്തിറങ്ങാന്‍ വഴിതെളിഞ്ഞത്. പൊതുമുതല്‍ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

50000 രൂപയുടെ ബോണ്ട് അല്ലെങ്കില്‍ രണ്ടുപേരുടെ ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 1360 രൂപ കെട്ടിവെക്കണം. ആറ് ആഴ്ചകളില്‍ എല്ലാ തിങ്കളാഴ്ചകളിലും പോലീസ് ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളിലാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. രഹുലിനെ സ്വീകരിക്കാനായി ഉള്‍പ്പെടെയുള്ള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും ജയിലിന് മുന്നിലുണ്ടായിരുന്നു.

 

Related Articles

Back to top button
error: Content is protected !!