ChuttuvattomKullamav

കുളമാവിൽ സാമൂഹ്യ വിരുദ്ധ ശല്യം: പൊറുതി മുട്ടി നാട്ടുകാർ

കുളമാവ്: സാമൂഹ്യ വിരുദ്ധരുടെ ശല്യം വർധിക്കുന്നു.കുളമാവ് പഴയ പോലീസ് സ്റ്റേഷന് സമീപത്ത് നിന്നും പോത്തുമറ്റം ഭാഗത്തേക്ക് പോകുന്ന റോഡിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉയർന്നിട്ടും അധികാരികൾ മൗനം പാലിക്കുന്നു. റോഡിനോട് ചേർന്നു കിടക്കുന്ന പഴയ വൈദ്യുതി ബോർഡിൻ്റെ കെട്ടിടത്തിലാണ് മദ്യപാനവും ചീട്ടുകളിയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും അരങ്ങേറുന്നത്.കുളമാവ് ഡാമിൻ്റെ നിർമ്മാണ കാലഘട്ടത്തിൽ വനംവകുപ്പിൻ്റെ സ്ഥലം വൈദ്യുതി ബോർഡ് ജീവനക്കാർക്ക് താമസിക്കുവാനായി ക്വർട്ടേഴസുകൾ അനുവദിച്ചിരുന്നു.ജീവനക്കാർ അവരുടെ പണി കഴിഞ്ഞ് പലസ്ഥലങ്ങളിലേക്ക് പോയതോടെ ക്വർട്ടേഴ്സ് ഇവരുടെ താവളമായി മാറി. ഇങ്ങനെ അന്യാധീനമായി കിടന്ന കെട്ടിടങ്ങളിൽ പലതും ലേലം ചെയ്യ്ത് പൊളിച്ച് മാറ്റുകയും ചെയ്തിരുന്നു.ഇനിയും പൊളിച്ചു മാറ്റാത്ത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുവാൻ വൈദ്യുതി ബോർഡ് തയ്യാറാകണമെന്നും അല്ലാത്തപക്ഷം വനം വകുപ്പ് കെട്ടിടങ്ങൾ പൊളിച്ച് മാറ്റുവാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

 

 

 

Related Articles

Back to top button
error: Content is protected !!