Thodupuzha

മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ സന്ദേശ ജാഥ

തൊടുപുഴ: മയക്കുമരുന്ന് വ്യാപനത്തിനെതിരെ തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ സന്ദേശ ജാഥ വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്രയില്‍ കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് റോയിസണ്‍ കുഴിഞ്ഞാലിന് പാര്‍ട്ടി പതാക കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

യൂത്ത്ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റ് അമല്‍ ജോയി അധ്യക്ഷത വഹിച്ചു. നേതാക്കളായ ജയകൃഷ്ണന്‍ പുതിയേടത്ത്, അഡ്വ.മധു നമ്പൂതിരി, കെവിന്‍ ജോര്‍ജ്, ജോസി വേളാച്ചേരി,കുര്യാച്ചന്‍ പൊന്നാമറ്റം,പി.ജി.ജോയി, ജോസ് പാറപ്പുറം,ജോമി കുന്നപ്പള്ളി,ഡെന്‍സില്‍ വെട്ടികുഴിച്ചാലില്‍,ഡില്‍സണ്‍ സെബാസ്റ്റ്യന്‍, വിജയ് ചേലാക്കണ്ടം,ജിമിറ്റി ജോര്‍ജ്, ബിജു ഇല്ലിക്കല്‍,അനു ആന്റണി, നൗഷാദ് മുക്കില്‍,ലിപ്‌സണ്‍ കൊന്നക്കല്‍, ശ്രീജിത്ത് ഒളിയറക്കല്‍,ലാലി ജോസി, മനോജ് മാമല,എം കൃഷ്ണന്‍,ഷെല്‍സ് ഉള്ളാട്ടില്‍, തങ്കച്ചന്‍ കുരിശുംമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.വിമല്‍ എന്‍.എസ്, രാഗേഷ് ഗോപി, ജിന്‍സ് കിഴക്കേ കര, അജേഷ് കെ.എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

Related Articles

Back to top button
error: Content is protected !!