Thodupuzha

പഠനമുറി ധനസഹായം: അപേക്ഷ ക്ഷണിച്ചു

തൊടുപുഴ : ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുള്ള വണ്ണപ്പുറം, കോടിക്കുളം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, കുടയത്തൂര്‍ പഞ്ചായത്തുകളില്‍ താമസിക്കുന്ന ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികൾക്ക് പഠനമുറി നിര്‍മിക്കാന്‍ രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 8 മുതല്‍ 12 ക്ലാസ് വരെ സര്‍ക്കാര്‍, എയ്ഡഡ് ടെക്നിക്കല്‍/ സ്പെഷ്യല്‍ സ്‌കൂള്‍, കേന്ദ്രീയ വിദ്യാലയ എന്നീ സ്‌ക്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥി ആയിരിക്കണം. അര്‍ഹരായ ഗുണഭോക്താക്കള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് മുന്‍പ് ധനസഹായം ലഭിച്ചിട്ടില്ലന്ന സാക്ഷ്യപത്രം , വീടിന്റെ ഉടമസ്ഥാവകാശം, നിലവിലെ വീട് 800 സ്‌ക്വയര്‍ ഫീറ്റിന് ഉള്ളിലാണെന്ന അസി:എന്‍ജിനീയറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ 16 ന് 5 ന് മുന്‍പായി ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 85476 30077.

Related Articles

Back to top button
error: Content is protected !!