Thodupuzha

റേഷന്‍കട ലൈസന്‍സി: ഭിന്നശേഷി വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

തൊടുപുഴ: തൊടുപുഴ താലൂക്കിലെ ഇടവെട്ടി പഞ്ചായത്തില്‍ വാര്‍ഡ് ഒന്ന് ഇടവെട്ടിച്ചിറയില്‍ പുതുതായി ആരംഭിക്കുന്ന 1628217 നമ്പര്‍ റേഷന്‍കടയ്ക്ക് ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നതിന് ഭിന്നശേഷി/ഭിന്നശേഷി സഹകരണ സംഘം സംവരണ വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മതിയായ രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 14 ന് മൂന്ന് മണിയ്ക്കകം ജില്ലാ സപ്ലൈഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈഓഫീസിലും പൊതു വിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 04862 232321.

Related Articles

Back to top button
error: Content is protected !!