Thodupuzha

സെവന്‍സ് ഫുട്‌ബോള്‍: അപേക്ഷ ക്ഷണിച്ചു

തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റു ചെയ്ത ക്ലബ്ബുകളെ പങ്കെടുപ്പിച്ചു കൊണ്ട് സെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ടീം അംഗങ്ങളുടെ പ്രായം 40 വയസില്‍ കവിയാന്‍ പാടില്ല. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം നേടുന്ന ടീമിന്  യഥാക്രമം 25000 രൂപ, 15000 രൂപ, 10000 രൂപ എന്നീ ക്രമത്തില്‍ പ്രൈസ് മണി ലഭിക്കും. താല്‍പര്യമുള്ള യൂത്ത് ക്ലബുകള്‍ സെപ്റ്റംമ്പര്‍ 5 ന് മുമ്പ് തൊടുപുഴയിലെ ജില്ലാ യുവജന കേന്ദ്രത്തില്‍ നേരിട്ടോ , 9447402042 എന്ന വാട്‌സപ്പ് നമ്പര്‍ മുഖേനെയോ അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895183934.

Related Articles

Back to top button
error: Content is protected !!