Idukki

പട്ടികവര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

ഇടുക്കി: 2022-23 അധ്യയന വര്‍ഷം പ്ലസ്ടു സയന്‍സ് വിഷയത്തില്‍ പഠിക്കുന്നതും 2023ലെ നീറ്റ് ,എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മുന്‍പായി ഒരു മാസത്തെ ക്രാഷ് കോഴ്സിന് പങ്കെടുത്ത് പരീക്ഷ എഴുതുവാന്‍ ആഗ്രഹിക്കുന്നതുമായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രവേശന പരിശീലത്തിന് പട്ടികവര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരില്‍ നിന്നും യോഗ്യരായ 100 പേരെ തെരഞ്ഞെടുത്ത് താമസ ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനത്തിൽ ഒരു മാസം നീണ്ടുനില്‍ക്കുന്ന പരീക്ഷ പരിശീലനം നൽകും .

പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഇടുക്കി ഐ ടി ഡി പി ഓഫീസ് പരിധിയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, ഇവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷകര്‍ത്താവിന്റെ സമ്മതപത്രം, പ്ലസ് വണ്‍ പരീക്ഷ സര്‍ട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന, സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് സഹിതം അപേക്ഷകര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ (ഇടുക്കി/കട്ടപ്പന/പൂമാല/പീരുമേട്) മുഖേനയോ, നേരിട്ടോ, തപാല്‍ മാര്‍ഗമോ, മാര്‍ച്ച് 20 ന് 5 മണിക്ക് മുന്‍പായി തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.ടി.ഡി പ്രോജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. പരിശീലന പരിപാടിയില്‍ മുന്‍പ് പങ്കെടുത്തിട്ടുണ്ടെങ്കില്‍ വിവരം, പങ്കെടുത്ത വര്‍ഷം സഹിതം അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നതും, അപൂര്‍ണ്ണമായതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04862 222399.

Related Articles

Back to top button
error: Content is protected !!