Idukki

സംരംഭക വികസന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇടുക്കി: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എന്റര്‍പ്രൈസ് ഡെവലപ്മെന്റ് സെന്റര്‍ സംഘടിപ്പിക്കുന്ന ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിലേക്ക് നിലവില്‍ സംരംഭങ്ങള്‍ നടത്തുന്ന സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ www.edckerala.org എന്ന വെബ്സൈറ്റ് മുഖേന മെയ് 20 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. മെന്റര്‍ഷിപ്പ് സെഷനുകള്‍, പരിശീലന പരിപാടികള്‍ എന്നിവയിലൂടെ ശരിയായ ബിസിനസ് നിര്‍ദ്ദേശങ്ങള്‍ നല്‍കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങളുടെ വിപുലീകരണം, സാമ്പത്തിക സ്ഥിരത, നവീകരണം എന്നിവയില്‍ പിന്തുണയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 35 ലക്ഷത്തിനും 50 കോടിക്കും ഇടയില്‍ വാര്‍ഷിക വിറ്റുവരവുള്ള 10 വര്‍ഷത്തിന് താഴെയായി കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സംരംഭ യൂണിറ്റുകള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2550322/2532890/7012376994/9605542061.

Related Articles

Back to top button
error: Content is protected !!