Idukki
ജില്ലയില്‍ മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/Apeksha-kshanichu-560x416-1.jpg?resize=560%2C416&ssl=1?v=1689160532)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: ജില്ലാതലത്തില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയ മൃഗക്ഷേമ അവാര്‍ഡ് 2022-23 ന് അപേക്ഷ ക്ഷണിച്ചു. 10000 രൂപയാണ് സമ്മാനത്തുക. അപേക്ഷകര്‍ ഈ കാലയളവില്‍ നടത്തിയ മൃഗക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിശദമായ വിവരണവും, ഫോട്ടോകളും അപേക്ഷയോടൊപ്പം നല്‍കണം. കഴിഞ്ഞ 5 വര്‍ഷത്തിനുളളില്‍ ഇത്തരത്തില്‍ അവാര്‍ഡ് ലഭിച്ചവരെ പരിഗണിക്കില്ല. അപേക്ഷകള്‍ ആഗസ്റ്റ് 5 നകം ‘ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, തൊടുപുഴ, 685585 എന്ന വിലാസത്തിലോ നേരിട്ടോ നല്‍കാവുന്നതാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)