ChuttuvattomIdukkiThodupuzha

ഡ്രൈവർ കം അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തൊടുപുഴ: മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശബരിമല മണ്ഡല മകര വിളക്ക് കാലത്ത് നടത്തി വരുന്ന റോഡ് സുരക്ഷാ പദ്ധതിയായ ‘സേഫ് സോൺ പ്രോജക്ടിന്റെ 2023- 24 വർഷത്തിൽ താത്കാലിക ഡ്രൈവർ കം അറ്റൻഡറായി സേവമനുഷ്ഠിക്കാൻ താത്പര്യമുള്ള ഡ്രൈവർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, പൊലീസ് ക്ലിയറൻസ് റിപ്പോർട്ട് എന്നിവ സഹിതം നിശ്ചിത മാതൃകയിൽ ഇടുക്കി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ (ബി.എസ്.എൻ.എൽ ബിൽഡിംഗ്, വെങ്ങല്ലൂർ, തൊടുപുഴ) മുമ്പാകെ 31 ന് മുമ്പ് അപേക്ഷ നൽകണം. എൽ.എം.വി ലൈസൻസ് എടുത്ത് അഞ്ച് വർഷം പ്രവൃത്തി പരിചമുള്ളവരെ മാത്രമേ പരിഗണിക്കൂ. പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷിക്കുന്ന വ്യക്തികൾ സേവനതത്പരായി ജോലി ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം. മണ്ഡല മകരവിളക്ക് കാലത്തേക്കായിരിക്കും നിയമനമെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

Related Articles

Back to top button
error: Content is protected !!