Thodupuzha

യുവ പ്രതിഭ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2020 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭ പുരസ്‌കാരത്തിന് നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സാമൂഹിക പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം (പ്രിന്റ്-ദൃശ്യ മാധ്യമം), കല, സാഹിത്യം, ഫൈന്‍ ആര്‍ട്‌സ് കായീകം (വനിത, പുരുഷന്‍) ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 11 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാവുന്നതാണ്. അതാത് മേഖലകളിലെ വിദഗ്ധരുള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരെഞ്ഞെടുക്കുന്നത് . അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. നവംബര്‍ അഞ്ചാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. മാര്‍ഗ നിര്‍ദ്ദേശങ്ങളും അപേക്ഷ ഫോറങ്ങളും ഇടുക്കി ജില്ലാ യുവജന കേന്ദ്രം ഓഫീസിലും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്.

അപേക്ഷകള്‍ അയക്കേണ്ട വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യൂത്ത് സെന്റര്‍, പുളിമൂട്ടില്‍ ഷോപ്പിംഗ് ആര്‍ക്കേഡ്
2- ാം നില , മൂവാറ്റുപുഴ റോഡ് തൊടുപുഴ. 9447408609 ,04862 – 228936

Related Articles

Back to top button
error: Content is protected !!