Thodupuzha

ദര്‍ഘാസ് ക്ഷണിച്ചു

തൊടുപുഴ: ജില്ലാ ആശുപത്രിയില്‍ 2023 മെയ് 1 മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഭക്ഷ്യ-ഭക്ഷ്യേതര സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മുദ്ര വെച്ച ദര്‍ഘാസുകള്‍ പ്രത്യേകം കവറുകളില്‍ ഏപ്രില്‍ 29 ന് ഉച്ചയ്ക്ക് 1 മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. വിതരണം നടത്തുന്ന സാധനങ്ങളുടെ പട്ടിക, രണ്ട് ദര്‍ഘാസ് ഫോറങ്ങള്‍, ദര്‍ഘാസിനോടൊപ്പം വയ്‌ക്കേണ്ട ഉടമ്പടികളുടെ മാതൃക മുതലായവ അതത് സ്ഥാപനങ്ങളുടെ മേലധികാരികളില്‍ നിന്നും ലഭിക്കും. കരാര്‍ സമര്‍പ്പിക്കുമ്പോള്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ സ്റ്റോര്‍ പര്‍ച്ചേഴ്‌സ് നിയമങ്ങളിലെ പൊതു വ്യവസ്ഥകള്‍ പ്രകാരമുള്ള ഒരു ഉടമ്പടി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0486 2222630.

Related Articles

Back to top button
error: Content is protected !!