ArakkulamChuttuvattom

അറക്കുളം ജയ്ഹിന്ദ് ലൈബ്രറി സെക്രട്ടറി തെക്കേപ്പുരക്കൽ നാരായണൻ സാറിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി

അറക്കുളം: ദീർഘകാലം അറക്കുളം ജയ്ഹിന്ദ് ലൈബ്രറി സെക്രട്ടറിയായും കമ്മറ്റിയംഗമായും, പെൻഷൻ സംഘടനയുടെ പ്രധാനപ്പെട്ട പ്രവർത്തകനായും പ്രവർത്തിച്ചിരുന്ന അറക്കുളത്തെ കലാ, സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന റിട്ട. ഹെഡ്മാസ്റ്റർ തെക്കേപ്പുരക്കൽ നാരായണൻ സാറിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി. വിവിധ മേഖലകളിൽ പെട്ട പ്രമുഖർ പങ്കെടുത്തു.ഏറ്റെടുക്കുന്ന പ്രവർത്തി ഏത് മേഘലയിലായാലും നിറഞ്ഞ മനസ്സോ ടേയും, നിറപുഞ്ചിരിയോടും കൂടി പൂർത്തീകരിച്ചിട്ടുണ്ടെന്നും, അദ്ധേഹത്തിൻ്റെ വിയോഗം അറക്കുളത്തിന് വലിയ നഷ്ടമാണെന്നും സഹപ്രവർത്തകർ വിലയിരുത്തി. അദ്ധേഹത്തിൻ്റെ സേവനങ്ങളും, പ്രവർത്തികളുംഓർമ്മകളും വരും തലമുറയും തിരിച്ചറിയുന്നതിനായി നാരായണൻ സാറിൻ്റെ നാമത്തിൽ പ്രതിഭകളെ ആദരിക്കുവാനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുവാനും ഉള്ള പദ്ധതി തയ്യാറാക്കുവാനും യോഗം തീരുമാനിച്ചു.
ലൈബ്രറി പ്രസിഡൻ്റ് പി.ഏ.വേലുക്കുട്ടൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗം സെൻ്റ് ജോസഫ് കോളേജ് റിട്ട. ലൈബ്രേറിയനും, പെൻഷൻ സംഘടനയുടെ പ്രധാന പ്രവർത്തകനുമായ കുരുവിള ജേക്കബ് ഉൽഘാടനം ചെയ്തു.റിട്ട. അദ്ധ്യാ പിക അച്ചാമ്മ അപ്രേം അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറിയിൽ കേന്ദ്ര സർക്കാരിൻ്റെ പരിശീലന പരിപാടികൾ സ്ഥിരമായി നടത്തുന്ന കുടയത്തൂർ ഡവലപ്മെൻ്റ് സൊസൈറ്റി പ്രോജക്ട്കോർഡിനേറ്റർ എം.വി. മനോജ് മുഖ്യ പ്രഭാഷണം നടത്തി.റിട്ട. അദ്ധ്യാപകരായ സണ്ണി കൂട്ടുങ്കൽ, ജോസഫ് മാത്യു കുന്നേൽ കെ.എം ലില്ലി, സുബ്രമണ്യം, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ ജി.മോഹനൻ, എ.എൻ മോഹനൻ, ലൈബ്രറി സെക്രട്ടറി കെ.ടി.മോഹനൻ, കമ്മറ്റിയംഗം ബിജു പാലക്കാട്ട് കുന്നേൽ മനോജ്കുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Related Articles

Back to top button
error: Content is protected !!