ArakkulamChuttuvattom

അറക്കുളം പഞ്ചായത്ത് ഉത്തരവാദിത്വ ടൂറിസം പദ്ധതിയ്ക്കായി ഒരുങ്ങുന്നു

തൊടുപുഴ: അറക്കുളം പഞ്ചായത്തിലെ ആദ്യ ടൂറിസം ഗ്രാമസഭ നടത്തി. വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസത്തിന്റെ ഭാഗമായി ഹോംസ്റ്റേ ഉള്‍പ്പടെയുള്ള ടൂറിസം സംരംഭങ്ങള്‍ തുടങ്ങാനും ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കാന്‍, താല്‍പര്യമുള്ളവരെയും കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള ആദ്യ ടൂറിസം ഗ്രാമസഭയാണ് ചേര്‍ന്നത്്. ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പിലാക്കുന്ന സ്ട്രീറ്റ് പദ്ധതിയില്‍ പഞ്ചായത്തിനെ ഉള്‍പ്പെടുത്തും.ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശം കണ്ടെത്തി പദ്ധതി തയ്യാറാക്കി ടൂറിസം വകുപ്പിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

പഞ്ചായത്തിന്റെ അതിര്‍ത്തിയായ കാഞ്ഞാര്‍ മുതല്‍ പുള്ളിക്കാനം തേയ്‌ലത്തോട്ടങ്ങളും, കപ്പക്കാനം, വലിയമാവ് ആദിവാസി സെറ്റില്‍മെന്റുകളും ഉള്‍പ്പെടുന്ന വൈവിധ്യമേറിയ ഭൂപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഞ്ചായത്തിന്റെ എല്ലാ സവിശേഷതകളും ടൂറിസവുമായി ബന്ധിപ്പിക്കുന്ന വിപുലമായ പദ്ധതിക്കാണ് രൂപം നല്‍കുന്നത്. സണ്ണി കൂട്ടുങ്കല്‍, സന്തോഷ് കുമാര്‍ കല്ലുംകൂട്ടത്തില്‍ എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി ഒന്‍പതംഗ പഞ്ചായത്ത് തല ടൂറിസം കൗണ്‍സില്‍ രൂപീകരിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ്, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എല്‍ ജോസഫ്, സെക്രട്ടറി സുബൈര്‍ എം.എ എന്നിവരും മറ്റ് പഞ്ചായത്തംഗങ്ങളും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!