ChuttuvattomThodupuzha

യുവതിയുമായി തര്‍ക്കം; യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു

ഇളംദേശം:  യുവാവിന് മര്‍ദനമേറ്റു. ഇളംദേശം സ്വദേശിയായ യുവാവിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച 2.30-ന് മുറിയാത്തോട് വച്ചാണ് സംഭവം . ദിവസങ്ങള്‍ക്ക് മുമ്പ്  ഇയാളുടെ അയല്‍വാസിയായ ഒരു സ്ത്രീയുമായി ബന്ധപ്പെട്ട്
അപഖ്യാതി പറഞ്ഞെന്ന് ആരോപിച്ച്  പരാതി ഉണ്ടാവുകയും ഇത് പോലീസ് പറഞ്ഞു തീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് വീണ്ടും തര്‍ക്കം ഉണ്ടാവുകയും യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. ഇയാള്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കാഞ്ഞാര്‍ പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Back to top button
error: Content is protected !!