Thodupuzha

ആരവല്ലിക്കാവില്‍ പരിഹാര ക്രിയകളും തിരുവുത്സവവും പൊങ്കാലയും

 

തൊടുപുഴ: വെങ്ങല്ലൂര്‍ ആരവല്ലിക്കാവ് ശ്രീദുര്‍ഗാ – ഭദ്രാദേവീ ക്ഷേത്രത്തില്‍ അഷ്ടമംഗലദേവ പ്രശ്ന ചാര്‍ത്ത് പ്രകാരമുള്ള പരിഹാര ക്രിയകള്‍ ഫെബ്രുവരി 5, 6, 7, 8 തിയതികളിലും തിരുവുത്സവം ഫെബ്രുവരി 25, 26, 27 തിയതികളിലും പൊങ്കാല 26 നും നടക്കും.
പരിഹാരക്രിയകള്‍ക്ക് ക്ഷേത്രം തന്തി മണയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരി നേതൃത്വം നല്‍കും. പരിഹാര ക്രിയകളുടെ ഭാഗമായി 5 ന് രാവിലെ 5.30 ന് പള്ളിയുണര്‍ത്തല്‍, 6 വരെ നിര്‍മാല്യ വന്ദനം, 6.30 വരെ അഭിഷേകം , മലര്‍ നവേദ്യം.
7ന് മഹാഗണപതിഹോമ വന്ദനം, 7.15 മുതല്‍ ഉഷ പൂജകള്‍, 9.30 മുതല്‍ അഘോര ഹോമ, മഹാസുദര്‍ശന ഹോമ, ഭഗവതിസേവ വന്ദനങ്ങള്‍, ഉച്ചപൂജകള്‍ വൈകുന്നേരം 5 മുതല്‍ തൃഷ്ടപ്പ് ഹോമം, ആവാഹനം 6 മുതല്‍ ദുര്‍ഗയുടേയും, ഭദ്രകാളിയുടേയും ശ്രീകോവിലുകള്‍ക്ക് ദീപാന്ത ശുദ്ധി ക്രിയകള്‍, 6.30 മുതല്‍ ദീപാരാധനകള്‍, 7.30 മുതല്‍ തൃഷ്ടപ്പ് ഹോമ ഭഗവതിസേവ വന്ദനങ്ങള്‍, അത്താഴപൂജകള്‍
6 ന് രാവിലെ 5.30 പള്ളിയുണര്‍ത്തല്‍ 6.00 വരെ നിര്‍മാല്യ വന്ദനം
6.30 വരെ അഭിഷേകം , മലര്‍ നിവേദ്യം, 7 ന് മഹാഗണപതിഹോമ വന്ദനം,
7.15 മുതല്‍ ഉഷ പൂജകള്‍, 9.30 മുതല്‍ കാല്‍കഴുകിച്ചൂട്ട് തിലഹവന, ദുരിതഹരഹോമ, ഭഗവതിസേവ വന്ദനങ്ങള്‍ ദുര്‍ഗയ്ക്കും ഭദ്രകാളിയ്ക്കും നവകം, പഞ്ചഗവ്യം അഭിക്ഷേകം ഉച്ചപൂജകള്‍, ഉപദേവകലശങ്ങള്‍ വൈകുന്നേരം 6.30 മുതല്‍ ദീപാരാധനകള്‍, 7.30 മുതല്‍ ഭഗവതിസേവ വന്ദനങ്ങള്‍, അത്താഴപൂജകള്‍
7ന് രാവിലെ 5.30 ന്പള്ളിയുണര്‍ത്തല്‍, 6.00 വരെ നിര്‍മ്മാല്യ വന്ദനം, 6.30 വരെ അഭിഷേകം , മലര്‍ നവേദ്യം, 7ന് മഹാഗണപതിഹോമ വന്ദനം, 7.15 മുതല്‍ ഉഷ: പൂജകള്‍, 9.30 മുതല്‍ കാല്‍ കഴുകിച്ചൂട്ട്, ചക്രാബ്ജ പൂജ, തിലഹവന, ഭഗവതിസേവ വന്ദനങ്ങള്‍, ഉച്ചപൂജകള്‍ വൈകുന്നേരം 6.30 മുതല്‍ ദീപാരാധനകള്‍ 7.30 ഭഗവതിസേവ വന്ദനങ്ങള്‍, അത്താഴപൂജകള്‍, 8 ന് രാവിലെ 5.30 പള്ളിയുണര്‍ത്തല്‍ , 6.00 വരെ നിര്‍മാല്യ വന്ദനം, 6.30 വരെ അഭിഷേകം , മലര്‍ നവേദ്യം, 7ന് മഹാഗണപതിഹോമ വന്ദനം, 7.15 മുതല്‍ ഉഷ പൂജകള്‍, 9.30 മുതല്‍ കാല്‍ കഴുകിച്ചൂട്ട്, തിലഹവന വന്ദനം, സായൂജ്യ പൂജ, പശുദാനങ്ങള്‍, സായൂജ്യം
പരിഹാര ക്രിയകളുടെ ഭാഗമായി നടത്തുന്ന പൂജകളും ഹോമങ്ങളും വഴിപാടായി നടത്തുവാന്‍ ഭക്ത ജനങ്ങള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ടന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
തിരുവുത്സവത്തിന്റെ ഭാഗമായി പൊങ്കാല, കളം എഴുത്തുംപാട്ടും, ചാക്യാര്‍കൂത്ത്, നൃത്ത നൃത്ത്യങ്ങള്‍ , തിരുവാതിര, ഭക്തിഗാനസുധ, ഓട്ടന്‍തുള്ളല്‍ , നാടന്‍ പാട്ട് കളം, താലപ്പൊലി ഘോഷയാത്ര, നാരായണീയ പാരായണം, ദേശ ഗുരുതി തുടങ്ങിയവ നടക്കും.

Related Articles

Back to top button
error: Content is protected !!