IdukkiLocal Live

വേനല്‍ കനത്തതോടെ ഇളനീര്‍ വില്‍പ്പന പൊടിപൊടിക്കുന്നു

ഇടുക്കി : വേനല്‍ കനത്തതോടെ ഹൈറേഞ്ചിലെ വഴിയോരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇളനീര്‍ വില്‍പ്പന പൊടിപൊടിക്കുന്നു. ഇടുക്കിയിലെ ഇപ്പോഴത്തെ കൂടിയതാപനില 40 ഡിഗ്രി സെല്‍ഷ്യസാണ്. ചൂട് കൂടുന്നത് ഇളനീര്‍ വില്‍പ്പനക്കാര്‍ക്ക് ചാകരയാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയില്‍ താപനില കുറവാണെങ്കിലും വഴിയരികില്‍ വര്‍ണക്കുടയുയര്‍ത്തി കരിമ്പിന്‍ ജ്യൂസും ഇളനീരും വില്‍ക്കുന്നവര്‍ക്ക് ഇത് ഉത്സവകാലമാണ്. കരിക്കൊന്നിന് നാല്പത് മുതല്‍ അന്‍പത് രൂപയും കരിമ്പിന്‍ ജ്യൂസിന് മുപ്പത് രൂപയുമാണ് ഈടാക്കുന്നത്. ഇടുക്കി – ചെറുതോണി അണക്കെട്ടില്‍ വിനോദഞ്ചാരികള്‍ സന്ദര്‍ശനത്തിനെത്തിയതോടെ ദിവസം ഇരുനൂറ്റമ്പതിലതികം കരിക്ക് വില്‍പ്പന നടക്കുന്നുണ്ടെന്ന് കരിക്ക് വ്യാപാരിയായ സുലൈഖ പറയുന്നു.

 

Related Articles

Back to top button
error: Content is protected !!