ChuttuvattomThodupuzha

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ആശാവർക്കേഴ്‌സ്‌ യൂണിയൻ ഡിഎംഒ ഓഫീസിലേക്ക്‌ ധര്‍ണ്ണ നടത്തി

തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ആശാവർക്കേഴ്‌സ്‌ യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി ഡി.എം.ഒ ഓഫീസിലേക്ക്‌ പ്രകടനവും ധര്‍ണ്ണയും നടത്തി. ആശമാരെകൊണ്ട്‌ അധിക ജോലി എടുപ്പിക്കുന്നത്‌ അവസാനിപ്പിക്കുക, സർക്കുലറിലുളള ജോലി ചെയ്യാൻ അനുവദിക്കുക, ജോലി സമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുക, ഞായർ ദിവസങ്ങളിൽ അവധി അനുവദിക്കുക, ഓൺലൈൻ സമ്മേളനങ്ങൾക്ക്‌ ആവശ്യമായ ഉപകരണങ്ങൾ നൽകുക, സർവേകൾക്ക്‌ വേതനം നൽകുക, ഉൽസവബത്ത 3000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം.
ധര്‍ണ്ണ സി.ഐ.ടി.യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ പി മേരി ഉദ്‌ഘാടനം ചെയ്‌തു. ഷീമോൾ ഷെറി അധ്യക്ഷയായി. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ്‌ മോഹനൻ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എം ഹാജറ, സംസ്ഥാന കമ്മിറ്റിയംഗം എസ്‌ സുനിൽകുമാർ, അജിത ദിനേശൻ, ശുഭ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!