ChuttuvattomThodupuzha

അഷ്ടബന്ധകലശം; സാസ്‌കാരിക സദസ് ചേര്‍ന്നു

ഇടവെട്ടി: തൊണ്ടിക്കുഴ അമൃതകലശ ശാസ്താ ക്ഷേത്രത്തിലെ അഷ്ടബന്ധകലശത്തോട് അനുബന്ധിച്ച് ക്ഷേത്രാങ്കണത്തില്‍ സാസ്‌കാരിക സദസ് നടന്നു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം.പി. പ്രശാന്ത് അധ്യക്ഷത വഹിച്ച യോഗം ഹരിജന്‍ സമാജം സ്ഥാപകന്‍ പത്മശ്രീ ആചാര്യ എം.കെ. കുഞ്ഞോല്‍ ഉദ്ഘാടനം ചെയ്തു. ശബരിമല കര്‍മ്മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എം.വി. ഭാസ്‌കരന്‍ നായര്‍, എം.കെ. ഗോപാലകൃഷ്ണന്‍ നായര്‍, സ്വാമി അയ്യപ്പദാസ് എന്നിവര്‍ക്ക് അമൃതശാസ്താ കീര്‍ത്തിപുരസ്‌കാരവും സഞ്ചാരിയും എഴുത്തുകാരനുമായ എം.എം മഞ്ജുഹാസന്‍, വന്യജീവി ഫോട്ടോഗ്രാഫര്‍ അനീഷ് ജയന്‍ എന്നിവര്‍ക്ക് ആഘോഷക്കമ്മിറ്റിയുടെ ആദരവും യോഗത്തില്‍ വച്ച് നല്‍കി. റിട്ട. ഹെഡ്മാസ്റ്റര്‍ എന്‍.എന്‍. ജനാര്‍ദ്ദനന്‍ നായര്‍, തപസ്യ ഇടുക്കി ജില്ലാ ഉപാധ്യക്ഷ രമ പി. നായര്‍, ക്ഷേത്രം ജോയിന്റ് സെക്രട്ടറി പി.ജി. മുരളി പുതുമന, ഭരണസമിതിയംഗം വി.ബി. ജ്യോതിഷ്‌കുമാര്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

ക്ഷേത്രത്തില്‍ ഇന്ന്

ക്ഷേത്രത്തില്‍ ഇന്ന് രാവിലെ പൂജകള്‍ പതിവ് പോലെ നടക്കും. 7.30ന് കലശത്തിങ്കല്‍ ഉഷഃപൂജ, ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടേയും മേല്‍ശാന്തി ത്രാശേരി ഇല്ലത്ത് കിഷോര്‍ രാമചന്ദ്രന്റെയും മുഖ്യ കാര്‍മികത്വത്തില്‍ 9.45നും 11.നും മധ്യേ കലശപൂജയും കലശാഭിഷേകവും നടക്കും. തുടര്‍ന്ന് പ്രസന്ന പൂജ, തിരുമുമ്പില്‍ പറവയ്പ്പ് രക്ഷസിനും, സര്‍പ്പത്തിനും പൂജ. 11ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 5ന് നടതുറക്കല്‍, പൂജകള്‍ പതിവ് പോലെ, തുടര്‍ന്ന് അത്താഴപൂജ, 8.15ന് അന്നദാനം. 6.45ന് തിരുവാതിര, നൃത്ത്യനൃത്യങ്ങള്‍, 7.45ന് ഭക്തിഗാനമേള, 8ന് സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് എന്നിവ നടക്കും.

Related Articles

Back to top button
error: Content is protected !!