ChuttuvattomThodupuzha

ഏഷ്യന്‍ ചാമ്പ്യന്‍ ബേബി വര്‍ഗീസിനെ ഞായറാഴ്ച ജന്മനാട് ആദരിക്കും

തൊടുപുഴ: ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന അന്താരാഷ്ട്ര ഓഷ്യന്‍മാന്‍ 2023 കടല്‍ നീന്തലില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പു നേടിയ ബേബി വര്‍ഗീസിനെ ഞായറാഴ്ച ജന്മനാട് ആദരിക്കും. വണ്ടമറ്റം സെന്റ് ജോര്‍ജ് ചര്‍ച്ച് പാരീഷ് ഹാളില്‍ 4.30 ന് നടക്കുന്ന ആദരിക്കല്‍ ചടങ്ങ് പി.ജെ.ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കോടിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ് ബാബു അധ്യക്ഷത വഹിക്കും. ഫാ.ജെയ്‌സണ്‍ നിരവത്ത് അനുഗ്രഹ പ്രഭാഷണവും ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണവും നടത്തും.

Related Articles

Back to top button
error: Content is protected !!