Thodupuzha

കൂണ്‍ കൃഷിക്ക് സഹായം

 

തൊടുപുഴ: ഇടുക്കി ബ്ളോക്കിന്റെ പരിധിയില്‍ വരുന്ന അറക്കുളം, മരിയാപുരം, കഞ്ഞിക്കുഴി, കാമാക്ഷി, വാത്തിക്കുടി, വാഴത്തോപ്പ് എന്നീ കൃഷി ഭവനുകളില്‍ സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍, രാഷ്ട്രീയ കൃഷി വികാസ് യോജന സ്‌കീമുകളില്‍ ചെറുകിട കൂണ്‍ ഉല്‍പാദന യൂണിറ്റ്, ഹൈടെക് കൂണ്‍ ഉല്‍പ്പാദന യൂണിറ്റ,് ചെറുകിട കൂണ്‍ വിത്തുല്പാദന യൂണിറ്റ്, വെര്‍മ്മി കമ്പോസ്റ്റ് യൂണിറ്റ് തുടങ്ങിയ ഘടകങ്ങളില്‍ സബ്സിഡി നിരക്കില്‍ പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട്. താത്പര്യമുള്ള കര്‍ഷകര്‍ അതാത് കൃഷി ഭവനുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!